ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് തൃശൂർ മുല്ലശ്ശേരി വെങ്കിടങ്ങ് സ്വദേശി വാഴപ്പിലാത്ത് മാധവന്റെ മകൻ ദനേശ് (37) ഒമാനിൽ അന്തരിച്ചു. മസ്‌കത്തിലെ മിസ്ഫയിൽ സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളികുന്നതിന്നിടയിൽ ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസ്‌വയിലെ സ്വകാര്യ റെഡി മിക്സ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ഗിരിജ. ഭാര്യ: അക്ഷയ, മകൻ: ആദിശ് മാധവ്, സഹോദരങ്ങൾ: ദിവ്യ, ധന്യ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz