ബഹ്റൈൻ: ബഹ്റൈനിൽ കാണാതായ മലയാളിയുടെ മ്യതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. കോട്ടയം ജില്ലയിലെ കവല വാഴൂരിൽ പി.കെ ചാക്കോയാണ് മരണപ്പെട്ടത്. മൂന്ന് ദിവസമായി നടന്നുവരുന്ന പോലീസ് അന്വേഷണത്തിനൊടുവിൽ ഫ്ലാറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം നടക്കുമ്പോൾ ശ്രീലങ്കൻ സ്വദേശിനിയായ ഭാര്യ നാട്ടിലായിരുന്നു. അവർ ഇപ്പോൾ ബഹ്റൈനിൽ എത്തിയിട്ടുണ്ട്. മ്യതദേഹം ബഹ്റൈനിൽ സംസ്ക്കരിക്കാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈൻ ടീമിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയെ അറിയിച്ചു. മറ്റു നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr