ആഭ്യന്തര മന്ത്രാലയം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലിൽ (ടി1) ആദ്യ പോലീസ് സ്റ്റേഷൻ ഡിസംബർ 28 വ്യാഴാഴ്ച തുറക്കും.
പൗരന്മാർക്കും താമസക്കാർക്കും സമഗ്രമായ സുരക്ഷാ സേവനങ്ങൾ നൽകുന്നതിനായി എയർപോർട്ട് പോലീസ് സ്റ്റേഷൻ രാപ്പകലില്ലാതെ പ്രവർത്തിക്കും.
പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, സുരക്ഷാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ പോലീസ് സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr