ഛത്തീസ്ഗഡിലെ ബാലോഡിൽ ഭാര്യയുമായി തർക്കമുണ്ടായതിന് പിന്നാലെ സ്വന്തം അമ്മയേയും രണ്ട് മാസം പ്രായമായ മകനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. ശനിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഭാര്യ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭവാനി നിഷാദ് എന്നാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയായ നിഷാദ് ഒരാഴ്ച മുമ്പ് പ്രദേശത്തെ ഗ്രാമീണന്റെ എ.ടി.എം കാർഡ് മോഷ്ടിക്കുകയും അക്കൗണ്ടിൽ നിന്ന് 40,000 രൂപ പിൻവലിക്കുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് നാട്ടിൽ ചർച്ചയായതോടെ പ്രതിക്ക് കുറ്റബോധം തോന്നിയിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ശനിയാഴ്ച മദ്യലഹരിയിൽ വീട്ടിലെത്തിയ നിഷാദ് ഭാര്യയുമായി ഈ വിഷയത്തെ ചൊല്ലി തർക്കമുണ്ടായി. കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുമെന്നും ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ പ്രതി ഭാര്യയെയും അമ്മയെയും മകനെയും കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr