റിയാദിലുണ്ടായ വാഹനാപകടത്തിൽ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഡോക്ടറും മക്കളുമടക്കം 13 പേര്‍ വാഹനാപകടത്തിൽ മരിച്ചു. മുസാഹ്മിയയില്‍ എതിര്‍ ദിശയില്‍ ഓടിയ ഡെയ്‌നയും (മിനി ട്രക്ക്) കാറുകളുമാണ് ഇടിച്ചത്. ഡോക്ടർ കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിച്ച് തിരിച്ചുവരികയായിരുന്ന ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. ജാഹിം അല്‍ശബ്ഹി, മക്കളായ അര്‍വ (21), ഫദല്‍ (12), അഹമ്മദ് (8), ജന(5) എന്നിവരും മറ്റൊരു വാഹനത്തിലെ എട്ട് പേരുമാണ് മരിച്ചത്. ഡോക്ടറുടെ ഭാര്യയും മൂന്നു മക്കളും പരുക്കേറ്റ് ചികിത്സയിലാണ്. ഡോ. ജാഹിം യെമനി പൗരനാണ്. മൃതദേഹങ്ങള്‍ നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി. പാക്കിസ്ഥാനി പൗരനാണ് ഡെയ്‌ന എതിര്‍ദിശയില്‍ ഓടിച്ചിരുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr