കുവൈത്തിൽ കാൻസർ മുക്തരായവരുടെ എണ്ണം കൂടി. 2013 നും 2017നും ഇടയിലുള്ള കണക്കാണ് നിലവിൽ പുറത്ത് വന്നത്. ഈ കാലയളവിൽ രോഗ നിർണയം നടത്തി ഭേദമായവരുടെ എണ്ണത്തിൽ 75 ശതമാനം കൂടിയിട്ടുണ്ട്. കാൻസർ രംഗത്ത് ആഗോളതലത്തിൽ തന്നെ ഏറ്റവും നൂതനമായ ചികിത്സയാണ് രാജ്യത്ത് രോഗികൾക്ക് നൽകുന്നത് എന്നതിന്റെ തെളിവാണിത്. 26,312 കാൻസർ കേസുകളാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്ത്റിപ്പോർട്ട് ചെയ്തത്. ഇതിൽ 51 ശതമാനം കുവൈത്തികളും ബാക്കി പ്രവാസികളുമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr