കുവൈത്തിലെ മൂന്നു സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി മൊഴി. കഴിഞ്ഞ ദിവസം പിടിയിലായ ഐ എസ് സംഘമാണ് ഇത്തരത്തിൽ മൊഴി നൽകിയത്. ചോദ്യം ചെയ്യലിനിടെ ജനറൽ പ്രോസിക്യൂഷനു മുമ്പിലാണ് സംഘം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ടെലിഗ്രാം ആപ്ലിക്കേഷൻ വഴിയാണ് തങ്ങൾ ഐഎസുമായി ആശയവിനിമയം നടത്തുന്നതെന്നും സിറിയയിലെയും ഇറാഖിലെയും ഐ എസ് ഭീകര സംഘടനയുടെ നേതാക്കളുമായി കുറച്ചുകാലമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും പ്രതികൾ സമ്മതിച്ചു. മൂന്നു ടുണീഷ്യൻ വംശജരും ഒരു സ്വദേശിയുമാണ് പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരമാണ് കുവൈത്ത് സിറ്റിയുടെ സമീപ പ്രദേശമായ റുമൈതിയയിലെ ഷിയാ വിഭാഗത്തിന്റെ പള്ളിക്കുനേരെ മൂന്നംഗ സംഘം ഭീകരാക്രമണത്തിന് നീക്കം നടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BeAhju1TijaBHJCS0okNLv