ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി യുവാവിനും സുഹൃത്തുക്കൾക്കും 33 കോടി

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം (33.89 കോടി രൂപ) 20 അംഗ മലയാളി സംഘത്തിന്. ശനിയാഴ്ച നടന്ന 260–ാമത് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഗ്രാൻഡ് പ്രൈസ് ലഭിച്ചത്.അൽഐനിൽ ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്ന മലയാളി രാജീവ് അരിക്കാട്ടിന്റെ പേരിൽ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്. നറുക്കെടുപ്പിന് ശേഷം ബിഗ് ടിക്കറ്റ് അധികൃതർ ഫോൺ വിളിച്ചപ്പോൾ രാജീവ് ആദ്യം വിശ്വസിക്കാൻ തയാറായില്ല. ഇപ്പോഴും തനിക്ക് സമ്മാനം ലഭിച്ചത് വിശ്വസിക്കാനാകുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു.സമ്മാനത്തുക ആനുപാതികമായി വീതിക്കുമെന്നും തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും രാജീവ് പറഞ്ഞു.സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന സംഘമാണ് ടിക്കറ്റിന് പണം നൽകിയത്. എല്ലാവരും ഇപ്പോഴും അതിൻ്റെ ഞെട്ടലിലാണ്. വെറും സ്വപ്നം മാത്രമാണെന്നാണ് കരുതുന്നത്. അഞ്ചും എട്ടും വയസ്സുള്ള മക്കളോടും ഭാര്യയോടുമൊപ്പം അൽ െഎനിലാണ് രാജീവ് താമസിക്കുന്നത്. മൂന്ന് വർഷം മുൻപാണ് ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം തുടങ്ങിയത്.


Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version