കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. സാൽമിയ പ്രദേശത്തെ ഒരു അപ്പാർട്ടമെന്റിൽ 54കാരനായ ശ്രീലങ്കൻ സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. സ്വഭാവിക മരണമെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. എങ്കിലും കൂടുതൽ വ്യക്തത വരുത്തുന്നതിനും, മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനുമാണ് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w