കുവൈറ്റിൽ ശമ്പളം നൽകാത്തതിനെ തുടർന്ന് ഫിനാൻഷ്യൽ ഓഫീസറെ ആക്രമിച്ച 14 തൊഴിലാളികൾ പിടിയിലായി. സംഭവം നടന്ന ഉടൻ, സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും തൊഴിലാളികളെ സാൽഹിയ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അക്കൗണ്ടൻ്റിൻ്റെ ഓഫീസ് ലക്ഷ്യമിട്ട് ഏകദേശം 14 തൊഴിലാളികൾ കമ്പനി വളപ്പിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് പൊലീസ് പറയുന്നത്. ശമ്പളം ലഭിക്കാത്തതിനെ തുടർന്നുള്ള അവരുടെ പരാതികളാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റ അക്കൗണ്ടൻ്റിനെ ഉടൻ തന്നെ അൽ അമിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കഴുത്തിനുമെല്ലാം പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണത്തിനും നിയമനടപടിക്കുമായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Home
Kuwait
കുവൈറ്റിൽ ശമ്പളം നൽകാത്തതിനെ തുടർന്ന് അക്കൗണ്ടന്റിനെ ആക്രമിച്ച പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ