എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മാതാവ് കുറ്റം സമ്മതിച്ചു. സംഭവത്തിൽ അവിവാഹിതയായ മകളും അമ്മയും പിതാവും പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. പ്രസവിച്ച ശേഷം കുഞ്ഞിനെ റോഡിലേക്ക് എറിയുകയായിരുന്നെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പുറത്തേക്കെറിയുമ്പോൾ നവജാതശിശുവിന് ജീവനുണ്ടായിരുന്നോ എന്ന കാര്യം പോസ്റ്റുമോർട്ടത്തിലേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന സമീപത്തെ അപ്പാര്‍ട്ട്മെന്റിലെ ഒരു ഫ്ലാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ 7.30ഓടെയാണ് പനമ്പിള്ളി നഗർ വിദ്യാനഗററിലെ റോഡിൽ കവറിൽ പൊതിഞ്ഞ നിലയിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ ഫ്ലാറ്റിൽനിന്നും റോഡിൽ ഒരു പൊതി വന്ന് വീഴുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
മകൾ ഗർഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും അവൾ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നുമാണു പ്രാഥമിക വിവരം. പ്രസവിച്ച ഉടൻ തന്നെയാണു കുഞ്ഞിനെ താഴേക്ക് എറിഞ്ഞത് എന്നാണു കരുതുന്നത്. ഇന്ന് പുലർച്ചെയാണ് പ്രസവം നടന്നത്. മൂന്നു മണിക്കൂറിനുശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ കുറിയർ വന്ന ഒരു കവറിലാണ്. ഈ കവർ രക്തത്തിൽ കുതിർന്ന നിലിലായിരുന്നു. ഒടുവില്‍ ഇതിൽനിന്ന് ബാർകോഡ് സ്കാൻ ചെയ്തെടുത്താണു പൊലീസ് ഫ്ലാറ്റിലേക്ക് എത്തിയത്. അതേസമയം, ഈ ഫ്ളാറ്റിന്റെ ഉടമസ്ഥൻ അല്ല, വാടകയ്ക്ക് വീട് എടുത്തവരാണ് ഇവിടെ താമസിക്കുന്നത് എന്നും സൂചനയുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim