കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മസ്കത്ത് വിമാനം റദ്ദാക്കി. രാവിലെ 8.50ന് മസ്കത്തിലേക്കുള്ള യാത്രക്കാരുടെ ചെക്കിങ് നടപടികൾ പൂർത്തിയായതായിരുന്നു. എന്നാൽ, അവസാന നിമിഷം വിമാന ജീവനക്കാർ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന് മാറി നിന്നതോടെ വിമാനം റദ്ദാക്കേണ്ടി വരികയായിരുന്നു.വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ ബഹളമുണ്ടാക്കി. ചിലർക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിക്കൊടുത്തു. മറ്റു ചിലർക്ക് ടിക്കറ്റ് റദ്ദാക്കി പണം തിരികെ നൽകുകയും ചെയ്തു.ഇന്ന് വൈകുന്നേരം പുറപ്പെടേണ്ട കൊൽക്കത്ത വിമാനവും റദ്ദാക്കിയിട്ടുണ്ട്.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നാല് സർവിസുകളാണ് ഇന്ന് റദ്ദാക്കിയത്. ഷാര്‍ജ, അബൂദബി, ദമ്മാം വിമാന സര്‍വിസുകളാണ് റദ്ദാക്കിയത്.എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ഇന്നലെ നടത്തിയ അപ്രതീക്ഷിത സമരത്തിൽ രാജ്യത്താകെ 80ലേറെ വിമാന സർവിസുകൾ മുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ജീവനക്കാരുടെ സമരം ഇന്നും തുടരുകയാണ്. വിസാകാലാവധിയും അവധിയും തീരുന്നവരുൾപ്പെടെ ഗൾഫിലേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി…എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ കൂട്ടഅവധിയെടുത്തതുമൂലം സര്‍വീസ് നടത്താന്‍ സാധിക്കാത്തതിനാല്‍ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് മറ്റുള്ള വിമാനക്കമ്പനികളുടേയും ഇരുട്ടടി.വ്യാഴം, വെള്ളി തുടങ്ങിയ തുടങ്ങിയ ദിവസങ്ങളിലേക്കുള്ള ടിക്കറ്റിന് മറ്റുവിമാനക്കമ്പനികള്‍ നിരക്ക് മൂന്നിരട്ടിയോളം ഉയര്‍ത്തി. 16,000 രൂപ ടിക്കറ്റ് നിരക്കുണ്ടായിരുന്ന ഒരു കമ്പനി എയര്‍ ഇന്ത്യ എക്‌സപ്രസ് വിഷയം വന്നതോടുകൂടി ചൊവ്വാഴ്ച വൈകിട്ട് മുതല്‍ 40,000 രൂപ വരെയാണ് ഉയര്‍ത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo
