കുവൈത്തിലെ ഖൈത്താന്‍ പ്രദേശത്തെ ഒരു പബ്ലിക് പാര്‍ക്കില്‍ മൃതദേഹം കണ്ടെത്തി. സെക്യൂരിറ്റി, ഫോറന്‍സിക് സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മരിച്ചത് ഈജിപ്ത് സ്വദേശിയായ പ്രവാസിയാണെന്ന്കണ്ടെത്തി. മരണ കാരണം കണ്ടെത്തുന്നതിനുള്ള വിശദമായ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറാന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo