കുവൈത്തിൽ ജൂലായ് 14 ഞായറാഴ്ച മുതൽ ഗാർഹിക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്ക് മാറുന്നതിനുള്ള അനുമതി പ്രാബല്യത്തിൽ വരും. .എന്നാൽ നിലവിൽ ഡ്രൈവിങ് ലൈസൻസ്സുള്ള ഗാർഹിക വിസയിലുള്ളവർ തൊഴിൽ വിസയിലേക്ക് വിസ മാറ്റം നടത്തുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള യോഗ്യത ഇല്ലാത്തവർക്ക് നിലവിലെ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾ വ്യക്തമാക്കുന്നത്. 2012 ന് ശേഷം ഡ്രൈവിങ് ലൈസൻസ് നേടിയവർ തൊഴിൽ വിസയിലേക്ക് മാറുമ്പോൾ പുതിയ സ്ഥാപനത്തിലും ഡ്രൈവർ തസ്തികയിലേക്ക് മാറിയാൽ മാത്രമേ ലൈസൻസ് നില നിർത്താൻ സാധ്യമാകുകയുള്ളൂ. അല്ലെങ്കിൽ ഡ്രൈവിങ് ലൈസസിനു അപേക്ഷിക്കാൻ അർഹമായ മാനദണ്ഡങ്ങൾ പൂർത്തിയാക്കേണ്ടി വരും.എന്നാൽ 2013 ന് മുമ്പ് ഡ്രൈവിങ് ലൈസൻസ് നേടിയവർക്ക് മറ്റു തസ്തികളിലേക്ക് മാറിയാലും ലൈസൻസ് ലഭിക്കുന്നതിനുള്ള യോഗ്യത ഇല്ലെങ്കിലും ഡ്രൈവിംഗ് ലൈസൻസ് നില നിർത്താൻ സാധിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI