കുവൈത്തിൽ വാഹനാപകടത്തിൽ രണ്ട് മരണം, രണ്ടുപേർക്ക് പരിക്ക്

കഴിഞ്ഞ ദിവസം കുവൈത്തിലെ സിക്‌സ്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അൽ ഉയൂനിന് സമീപം ജഹ്റയിലേക്ക് പോകുന്ന സിക്‌സ്ത് റിംഗ് റോഡിൽ ഗുരുതര അപകടമുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിന് വിവരം ലഭിക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. അപകടം ഭാഗിക ഗതാഗത തടസ്സത്തിനും കാരണമായി.
മറ്റൊരു വാഹനാപകടത്തിൽ കസ്റ്റംസ് ഓഫീസറും മരിച്ചു. കസ്റ്റംസ് ഓഫീസർ ബദർ മെൽഹബ് ഈദ് അൽ നുസാഫി മരിച്ചതായി ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് പ്രസ്താവനയിൽ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version