കുവൈറ്റില്‍ വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ട്രാഫിക് പോലീസ് വാഹന പരിശോധനകള്‍ വ്യാപകമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വാഹന പരിശോധനകളില്‍ 54,844 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 68 പ്രായപൂര്‍ത്തിയാകാത്തവരെ പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ 111 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കിടയില് 1,480 വാഹനങ്ങള്‍ അപകടങ്ങളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനും പ്രവാസി കുറ്റവാളികളെ നാടുകടത്തുന്നതിനുമുള്ള നടപടികള്‍ കുവൈറ്റ് അധികൃതര്‍ അടുത്തിടെ കര്‍ശനമാക്കിയിരുന്നു.
Home
Uncategorized
കുവൈറ്റില്‍ വാഹന പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ പിഴ ചുമത്തിയത് 54,844 വാഹനങ്ങള്‍ക്ക്
Related Posts
ഫേഷ്യല്‍ ചെയ്യുന്നതിനിടെ കണ്ണുകള്‍ അടച്ചുപിടിച്ചു; കുവൈറ്റിൽ ബ്യൂട്ടി സലൂണിൽ സ്വർണ്ണാഭരണങ്ങളും പണവും കവർന്നു, പ്രതി പിടിയില്‍