മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ രണ്ടര മണിക്കൂറോളം ആകാശത്ത് വട്ടവിട്ടു പറന്ന ട്രിച്ചി-ഷാർജ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. അടിയന്തര ലാൻഡിങ്ങിന്റെ ഭാഗമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ആണ് വിമാനം ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജയിൽ ലാൻഡ് ചെയ്യാതെ തിരിച്ചു പറന്ന വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിനു മുകളിൽ വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ചശേഷമാണ് സുരക്ഷിതമായി നിലത്തിറക്കിയത്. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് മണിക്കൂറുകൾ നാടിയെ ആശങ്കയിലാക്കിയത്. ബോയിംങ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാർ സംഭവിച്ചത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് 5.40ന് തിരുച്ചിറപ്പള്ളിയിൽനിന്ന് പറന്നുയർന്ന് വിമാനത്തിലാണ് സാങ്കേതിക പിഴവ് കണ്ടെത്തിയത്. തുടർന്ന് തിരുച്ചിറപ്പള്ളിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ എല്ലാവിധ സുരക്ഷ സജ്ജീകണങ്ങളും നടത്തിയിരുന്നു. 20ഓളം ആംബുലൻസുകളും 18 ഫയർ എൻജിനുകളും വിമാനത്താവളത്തിൽ സജ്ജമാക്കി. ഒടുവിൽ 8.15നാണ് വിമാനം സേഫ് ലാൻഡിങ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാരിൽ അധികവും തമിഴ്നാട് സ്വദേശികളായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
