കുവൈറ്റിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ തുടങ്ങും; ഇനി സൗകര്യങ്ങൾ കൂടും

കുവൈറ്റിൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്നു.ഹൈ​വേ​ക​ളു​ടെയും പ്രധാന റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി പ്രാദേശിക, വിദേശ സ്ഥാപനങ്ങളുമായി 18 കരാറുകളിൽ ഒപ്പുവെച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ അറിയിച്ചു. റോഡുകൾ നവീകരിക്കാനുള്ള കരാറുകൾക്ക് ബന്ധപ്പെട്ട സംസ്ഥാസ്ഥാപനങ്ങൾ അംഗീകാരം നൽകിയതായും മന്ത്രി വ്യക്തമാക്കി.

റോഡു പണിക്കിടെ ഗതാഗത തടസ്സമില്ലാതാക്കല്‍, കരാർ ജോലികകള്‍ക്ക് മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടം, കരാർ ഷെഡ്യൂൾ തയാറാക്കൽ, ആവശ്യമായ ബിറ്റുമിൻ ലഭ്യത തുടങ്ങിയകാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഓഡിറ്റ് ബ്യൂറോ നേരത്തെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version