കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമനടപടികൾ കുവൈത്ത് കൂടുതൽ ഉദാരമാക്കുന്നു. കുവൈത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന 60 വയസ്സ് കഴിഞ്ഞവർക്ക് തുടർവിസയ്ക്ക് വേണ്ടിയുള്ള അധിക ഫീസ്, ഹെൽത്ത് ഇൻഷുറൻസ് എന്നിവ റദ്ദാക്കി. മനുഷ്യവിഭവശേഷിക്കുള്ള പബ്ലിക് അതോറിറ്റിയാണ് തീരുമാനമെടുത്തത്. ഇത് ഇന്ത്യയിൽ നിന്നടക്കമുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഗുണകരമാകും.
പുതുക്കിയ നിബന്ധനകൾപ്രകാരം തൊഴിലാളികൾ തൊഴിൽ വിസ നീട്ടിക്കിട്ടുന്നതിനും വർക്ക് പെർമിറ്റിനും നിലവിൽ നൽകിവരുന്ന ഫീസ് നൽകിയാൽ മതിയാകും. ഇതിലൂടെ അധിക സാമ്പത്തിക ബാധ്യത ഒഴിവായിക്കിട്ടും. പ്രവാസി തൊഴിലാളികളുടെ മനുഷ്യ വിഭവശേഷി പരമാവധി പ്രയോജനപ്പെടുത്താനും ഉത്പാദന ക്ഷമതയുള്ള തൊഴിൽ ചുറ്റുപാടുകൾ വളർത്തിയെടുക്കാനും ഇത് ഉപകരിക്കും. തൊഴിലാളികളുടെ സ്ഥലംമാറ്റവും ഉദാരമാക്കിയിട്ടുണ്ട്.ഓഒരു സംരംഭത്തിൽനിന്ന് സമാന സംരംഭങ്ങളിലേക്ക് നിലവിലുള്ള മൂന്നു വർഷത്തിലൊരിക്കലുള്ള സ്ഥലംമാറ്റ നിബന്ധന ഒരുവർഷമാക്കിയിട്ടുണ്ട്. 300 കുവൈത്ത് ദിനാർ അടച്ചാൽ പ്രോജക്ട് അധികാരിക്ക് ഒരുവർഷത്തിനകംതന്നെ ജീവനക്കാരന്റെ സ്ഥലംമാറ്റം നടത്താം. കുവൈത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് വിദഗ്ധ തൊഴിലാളികളെ മറ്റു രാജ്യങ്ങളിൽനിന്ന് എത്തിക്കാനുള്ള നടപടികൾ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് പ്രയോജനപ്പെടും. റെസിഡൻസി പെർമിറ്റും രാജ്യം കൂടുതൽ ലളിതമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn