കുവൈത്തിൽ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് എതിരെ പിഴ സംഖ്യ വർദ്ധിപ്പിക്കുവാൻ ആലോചിക്കുന്നതായി മുനിസിപ്പിൽ, പാർപ്പിട കാര്യ സഹമന്ത്രി അബ്ദുൾ ലത്തീഫ് അൽ മിഷാരി വ്യക്തമാക്കി.ഓഡിറ്റിങ്, ശുചിത്വം, സുരക്ഷ, മുതലായ നടപടിക്രമങ്ങളുടെ മേൽനോട്ടത്തിനായി എല്ലാ ഗവർണറേറ്റുകളിലും വ്യക്തമായ ഒരു സംവിധാനം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫർവാനിയ ഗവർണറേറ്റിലെ ചില പ്രദേശങ്ങളിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് പിഴ സംഖ്യ വർദ്ധിപ്പിക്കും. ഇതിന് പുറമെ പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് എതിരെ സർക്കാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn