കുവൈത്തിൽ ഹാജർ സംവിധാനം രേഖപ്പെടുത്തുവാൻ ആരോഗ്യ മന്ത്രാലയത്തിൽ സ്ഥാപിച്ച മുഴുവൻ മാനുവൽ ഫിംഗർപ്രിൻ്റ്, ഫേഷ്യൽ ഐഡന്റിറ്റിഫിക്കേഷൻ ഉപകരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യുമെന്ന് ഡിജിറ്റൽ ഹെൽത്ത് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ആദൽ അൽ-റാഷിദി അറിയിച്ചു. ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിന് പൂർണ്ണമായും സ്മാർട്ട് ഫിംഗർപ്രിൻ്റ് ആപ്ലിക്കേഷൻ ആശ്രയിക്കുന്നതിന്റ ഭാഗമായാണ് നടപടി.നിർദ്ദിഷ്ട കാലയളവിനുള്ളിൽ ആപ്ലിക്കേഷൻ സജീവമാക്കുന്നതിന് ജീവനക്കാർ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും പുതിയ സംവിധാനത്തിലേക്ക് മാറുന്നത് എളുപ്പമാക്കുന്നതിന് ആവശ്യമായ എല്ലാ സാങ്കേതിക പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും മന്ത്രാലയം നൽകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7