ഹാജർ തട്ടിപ്പ് സംഘത്തെ പിടികൂടി സിഐഡി പൊലീസ്. സർക്കാർ ജീവനക്കാരായ നാല് കുവൈത്തി പൗരന്മാരാണ് പിടിയിലായത്. മോഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. തടവും പിഴയും ഉൾപ്പെടെയുള്ള നിയമപരമായ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടിവരിക.സംഘത്തിലെ ഒരാൾ മാസത്തിൽ ഒരാഴ്ച മാത്രം ഹാജരാവുകയും മറ്റുള്ളവർ ഓഫീസിൽ വരാതിരിക്കുകയുമായിരുന്നു. ആഴ്ചയിൽ വരുന്നയാൾ മറ്റുള്ളവരുടേയും ഹാജർ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതോടെ മാസത്തിൽ എല്ലാ ദിവസവും ജോലിക്ക് ഹാജരായതായി രേഖകളിൽ വരികയും പൂർണ്ണമായ ശമ്പളം അക്കൗണ്ട് വഴി ഇവർ നേടിയെടുക്കുകയും ചെയ്യുന്നു.ഹാജർ തട്ടിപ്പ് സംഘത്തെ കുറിച്ച് അന്വേഷിച്ച് വിവരം സ്ഥിരീകരിച്ച ശേഷം പബ്ലിക് പ്രോസ്ക്യൂഷനിൽ നിന്ന് വാറണ്ട് നേടിയാണ് നാലംഗ സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്തത്. ആഴ്ചകൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതികൾ പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിലെ മറ്റുള്ളവരെ പിടികൂടിയത്. പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ