സൗജന്യവും രഹസ്യവും സ്വമേധയാലുമുള്ള പരിശോധനകൾ, എയ്ഡ്‌സിനെ ചെറുക്കുന്നതിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച് കുവൈത്ത്

മനുഷ്യ പ്രതിരോധശേഷി കുറയ്ക്കുന്ന വൈറസ് (എയ്ഡ്സ്) പ്രതിരോധന മേഖലയിൽ ദേശീയ തലത്തിൽ കുവൈത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതായി ജനീവയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി സംഘം സ്ഥിരീകരിച്ചു. സൗജന്യവും രഹസ്യവുമായ സ്വമേധയാലുള്ള പരിശോധനകളുടെ വിപുലീകരണത്തിനും അണുബാധയ്ക്ക് മുമ്പും ശേഷവുമുള്ള പ്രതിരോധ ചികിത്സ നൽകുന്നത് കൊണ്ടുമാണ് ഇത് സാധ്യമായത്.ജനീവയിൽ നടന്ന 58-ാമത് സെഷനിൽ മനുഷ്യാവകാശ കൗൺസിലിന് മുന്നിൽ എച്ച്ഐവി പ്രതിരോധിക്കുന്നതിനെക്കുറിച്ചുള്ള ഒരു ചർച്ചാ പാനലിൽ, കുവൈത്തിന്റെ ഡിപ്ലോമാറ്റിക് അറ്റാഷെ സാറ അൽ ഹസാവിയാണ് ഇക്കാര്യം അറിയിച്ചത്. എച്ച്ഐവി ബാധിതരായ 90 ശതമാനം ആളുകൾക്കും അവരുടെ രോഗത്തെക്കുറിച്ച് അവബോധമുണ്ട്. രോഗനിർണയം നടത്തിയ 90 ശതമാനം ആളുകളും ആൻ്റി വൈറൽ ചികിത്സ സ്വീകരിക്കുന്നു. എയ്ഡ്സ് ചികിത്സയിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ രാജ്യങ്ങളിൽ ഒന്നാമതെത്താൻ കുവൈത്തിന് കഴിഞ്ഞുവെന്നും ഡിപ്ലോമാറ്റിക് അറ്റാഷെ സാറ അൽ ഹസാവി പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version