കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കോഴിക്കോട് കോട്ടപറമ്പ് കുട്ടിക്കാട്ടൂർ സ്വദേശി ഫലാക്ക് വെളുത്തെടത്ത് സൈദ് സിയാനുൽ ഹഖ് (47) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ശനിയാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം. നോമ്പുതുറന്ന സമയത്ത് സഹപ്രവർത്തകർ വിളിക്കാൻ ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.അൽ റുവൈസ് ജനറൽ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു സൈദ് സിയാനുൽ ഹഖ്. ജനാസ നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് സബാഹ് മോർച്ചറിയിൽ നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx