അതിർത്തി ചെക്ക്പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യ നവീകരണത്തിനും, ജോലികൾ വേഗത്തിലും ഫലപ്രദമാക്കുന്നതിനുമുള്ള പ്രതിജബദ്ധത വ്യക്തമാക്കി സർക്കാർ. ഇതിന്റെ ഭാഗമായി അതിർത്തി ചെകപോസ്റ്റുകളിലെ ക്രമീകരണങ്ങൾ ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹും, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മെശാനും സന്ദർശിച്ചു. അബ്ദലി, സാൽമി,നുവൈസീബ് അതിർത്തികളാണ് ഇരുവരും സന്ദർശിച്ചത്.ചെക്ക്പോസ്റ്റുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ, നടപടികൾ വേഗത്തിലാക്കൽ, ഉദ്യോഗസ്ഥർക്ക് മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കൽ, വാഹന പരിശോധന രീതികൾ എന്നിവ പര്യടനത്തിനിടെ മന്ത്രിമാർ പരിശോധിച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പ്രധാന ഗതാഗത മാർഗവും രാജ്യത്തേക്ക് കടന്നുവരുന്നവർക്ക് കുവൈത്തിന്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്ന ഇടമാണ് ചെക്ക്പോസ്റ്റുകളെന്ന് ആക്ടിങ് പ്രധാനമന്ത്രി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx