കുവൈത്തിൽ റേഷൻ വഴി വിതരണം ചെയ്യുന്ന രണ്ടേ കാൽ കിലോ തൂക്കം വരുന്ന ഒരു ടിൻ പാൽ പൊടിക്ക് സർക്കാർ നൽകുന്നത് നാല് ദിനാർ സബ്സിഡി.ഒരു ടിൻ പാൽ സർക്കാർ വാങ്ങുന്നത് 5.1 ദിനാറിനാണ്. എന്നാൽ 1.05 ഫിൽസ് മാത്രം വില ഈടാക്കിയാണ് സർക്കാർ ഇവ റേഷൻ വഴി വിതരണം ചെയ്യുന്നത്. എന്നാൽ മറ്റു അന്തർ ദേശീയ ബ്രാന്റുകളെ അപേക്ഷിച്ച് ഗുണ മേന്മയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഇവയുടെ വിപണി മൂല്യം ഏകദേശം 7.5 ദിനാർ വരുമെന്നും വാണിജ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.ഇതിനു മാത്രമായി പ്രതി വർഷം 4 കോടി ദിനാർ ആണ് സർക്കാർ സബ്‌സിഡി നൽകുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.പ്രവാസികൾക്കടയിൽ ഏറെ പ്രിയങ്കരമായ ഈ ഉൽപ്പന്നം രണ്ട് മുതൽ രണ്ടര വരെ വിലയിലാണ് കരിഞ്ചന്തയിൽ വില്പന നടത്തുന്നത്.ഇതെ തുടർന്ന് സബ്‌സിഡി ഉത്പന്നങ്ങൾ വിദേശത്തേക്ക് കൊണ്ടു പോകുന്നതിന് ഇപ്പോൾ കർശനമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx