കുവൈത്തിലേക്ക് നിരോധിത പുകയില കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ കുവൈത്ത് കസ്റ്റംസ് പിടികൂടി. ശുഐബ തുറമുഖം വഴി എത്തിയ കണ്ടെയ്നറിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില.നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് പുകയില കണ്ടെത്തിയത്. കണ്ടെയ്നറിലെ സാധനങ്ങൾ സ്വീകരിക്കാൻ എത്തിയ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തുവരികയാണ്. തുടർ നടപടികൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഇയാളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx