കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ ഉസ്ബകിസ്താൻ സന്ദർശിക്കാം.ജൂൺ മുതൽ ഈ സൗകര്യം ആരംഭിക്കുമെന്ന് ഉസ്ബകിസ്താൻ എംബസി അറിയിച്ചു.ഇതുപ്രകാരം കുവൈത്തികൾക്ക് ഉസ്ബകിസ്താനിൽ 30 ദിവസം വരെ താമസിക്കാൻ കഴിയുമെന്ന് എംബസി സൂചിപ്പിച്ചു. രാജ്യത്തെ ടൂറിസം വർധിപ്പിക്കലാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ‘ഉസ്ബകിസ്താനിലേക്കുള്ള യാത്ര’ എന്ന സംരംഭത്തിലൂടെ കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും രാജ്യം സന്ദർശിക്കാനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തി.ഏകദേശം 378 പുതിയ ടൂറിസം കമ്പനികൾ ആരംഭിച്ചതായും ഉസ്ബകിസ്താൻ എംബസി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx