ചുരുക്കപ്പേര് ‘മാഡം എന്‍’, ഒറ്റ ഫോണ്‍ കോളില്‍ 3,000 ഇന്ത്യക്കാരുടെ വിസ, പാക് ഏജന്‍സി മറയാക്കി ചാരപ്രവൃത്തി

പാകിസ്ഥാനില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന സാധാരണ സംരംഭക മാത്രമായിരുന്നു നൊഷാബ ഷെഹ്സാദെന്ന യുവതി. ഇന്ത്യയില്‍നിന്നുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരെ ഉപയോഗിക്കാന്‍ സഹായങ്ങള്‍ നല്‍കിയത് ‘മാഡം എന്‍’ എന്ന് വിളിക്കുന്ന നൊഷാബ ഷെഹ്സാദാണെന്ന് പിന്നീട് തെളിഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്ഐയിലും സൈന്യത്തിലും നൊഷാബ ‘മാഡം എന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഉന്നതരുമായും അധികാരകേന്ദ്രങ്ങളിലും അടുത്ത ബന്ധം, ഒറ്റ ഫോണ്‍വിളിയില്‍ ഇന്ത്യയില്‍ നിന്ന് എത്ര പേര്‍ക്ക് വേണമെങ്കിലും പാക് വിസ. ജയാന ട്രാവല്‍ ആന്‍റ് ടൂറിസമെന്ന ഏജന്‍സി മറയാക്കിയാണ് നൊഷാബ മാഡം എന്‍ ആയി ഇതെല്ലാം ചെയ്ത് വിലസിയത്. ഐഎസ്ഐയാണ് മുന്‍ പാക് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ഷഹ്സാദ് മസൂദിന്‍റെ ഭാര്യയ്ക്ക് ‘മാഡം എന്‍’ എന്ന പേരിട്ടത്. മാഡം വഴിയാണ് ജ്യോതി മല്‍ഹോത്രയുള്‍പ്പടെയുള്ളവര്‍ പാകിസ്ഥാനിലെത്തിയതും പാകിസ്ഥാനെ പുകഴ്ത്തിയുള്ള വീഡിയോകള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും. ആറുമാസത്തിനുള്ളില്‍ 3,000 ഇന്ത്യക്കാരെയും 1,500 പ്രവാസികളെയുമാണ് നൊഷാബ പാകിസ്ഥാനിലെത്തിച്ചത്. കുറഞ്ഞത് 500 ചാരന്മാരെയെങ്കിലും നൊഷാബ ഇന്ത്യയില്‍ അതിവിദഗ്ധമായി സൃഷ്ടിച്ചെടുത്തിരുന്നെന്നും ഈ സ്​ലീപര്‍ സെല്ലിന്‍റെ നേതൃത്വം ഇവര്‍ക്കായിരുന്നെന്നുമാണ് കണ്ടെത്തിയത്. ഐഎസ്ഐയില്‍ നിന്ന് വിദഗ്ധ നിര്‍ദേശങ്ങളും പരിശീലനവും നൊഷാബയ്ക്ക് ലഭിച്ചിരുന്നെന്നും ഇതനുസരിച്ചാണ് ഇന്ത്യയില്‍ സ്​ലീപര്‍ സെല്‍ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഏകോപിപ്പിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പാകിസ്ഥാനിലേക്കുള്ള വിസകള്‍ മുഴുവനും മാഡം എന്‍ സ്പോണ്‍സര്‍ ചെയ്തെന്നും ശുപാര്‍ശ ചെയ്തതുമായിരുന്നെന്നും ഇന്ത്യയില്‍ നിന്ന് വിനോദസഞ്ചാരികളെ പാകിസ്ഥാനിലേക്ക് എത്തിക്കാന്‍ മറ്റ് സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version