കുവൈറ്റിലെ മുത്ലയിൽ ഭക്ഷണ ട്രക്കുകളിൽ തീ പിടിത്തം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നാല് ഭക്ഷണ ട്രക്കുകളിലാണ് തീപിടിച്ചത്. മുത്ല, ജഹ്റ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വൈകാതെ തീ അണച്ചതായും ആർക്കും പരിക്കില്ലെന്നും അഗ്നിശമന സേന അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx