ഇറാൻ ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഉണ്ടായ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് തിങ്കളാഴ്ച വൈകുന്നേരം നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം റദ്ദാക്കിയതായി കുവൈത്ത് ഫുട്‌ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു.കുവൈത്ത് എസ്‌സിയും അൽ-അറബി എസ്‌സിയും തമ്മിലുള്ള ഫൈനൽ മത്സരമാണ് നാളെ നടക്കാനിരുന്നത് . ബന്ധപ്പെട്ട അധികാരികളുമായും ടീമുകളുമായും ഏകോപനം നടത്തിയ ശേഷം സുരക്ഷിതമായ അന്തരീക്ഷത്തിൽ ഫൈനൽ മത്സരം നടക്കുന്നതിനുള്ള ഉചിതമായ തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും ഫെഡറേഷൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx