Posted By Editor Editor Posted On

കൂട്ടുകാരെ ചിരിപ്പിക്കാൻ എമർജൻസി ഹോട്ട്​ലൈനിലേക്ക് ‘പ്രാങ്ക് കോൾ’, സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ; കുവൈറ്റിൽ കൗമാരക്കാന് കിട്ടിയത് എട്ടിന്റെ പണി

കൂട്ടുകാരെ ചിരിപ്പിക്കാൻ കുവൈറ്റിന്റെ എമർജൻസി ഹോട്ട്​ലൈനിലേക്ക് ‘പ്രാങ്ക് കോൾ’ ചെയ്ത കൗമാരക്കാരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിലവിലെ ഇറാൻ- ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ടാണ് എമൻജൻസി ഹോട്ട് ലൈൻ നമ്പർ ആയ 112 വിലേക്ക് പ്രാങ്ക് കോൾ ചെയ്തത്. എമർജൻസി സേവനം ദുരുപയോഗം ചെയ്യുക മാത്രമല്ല സുരക്ഷാ അതോറിറ്റികളുടെ ജോലിക്ക് അനാവശ്യ തടസ്സം സൃഷ്ടിക്കുകയും ചെയ്തു. കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. അതേസമയം സ്വദേശിയാണോ വിദേശിയാണോ അറസ്റ്റിലായതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കൂട്ടുകാരെ ചിരിപ്പിക്കാൻ ഇറാനും ഇസ്രയേലും തമ്മിൽ തുടരുന്ന യുദ്ധവുമായി ബന്ധപ്പെട്ട് സുരക്ഷാ വിഭാഗത്തിന്റെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് പ്രാങ്ക് കോൾ ചെയ്തതിന്റെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകയും ചെയ്തു. രാജ്യത്തിന്റെ നിർണായക എമർജൻസി സേവനം ദുരുപയോഗം ചെയ്തതിലുള്ള ആശങ്കയാണ് സമൂഹമാധ്യമങ്ങളിലുള്ളവർ പങ്കുവച്ചത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version