Posted By Editor Editor Posted On

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; കനത്ത ജാ​ഗ്രതയിൽ കുവൈത്ത്

ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്തി കു​വൈ​ത്ത്. നി​ല​വി​ൽ രാ​ജ്യ​ത്തി​ന് ഭീ​ഷ​ണി ഒ​ന്നു​മി​ല്ലെ​ങ്കി​ലും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ന്ന​ദ്ധ​മാ​ണ്. ​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച ഏ​കോ​പ​ന യോ​ഗ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും യോ​ഗം​ചേ​ർ​ന്നു.

നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന സാ​മ​ഗ്രി​ക​ളു​ടെ സ്റ്റോ​ക്ക് അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​യി സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല​കാ​ര്യ മ​ന്ത്രി ഡോ. ​അം​താ​ൽ അ​ൽ ഹു​വൈ​ല മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​യി യോ​ഗം ചേ​ർ​ന്നു. വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നും കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം വ​ർ​ധി​പ്പി​ക്ക​ൽ, മു​ൻ​ക​രു​ത​ൽ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ സ്വീ​ക​രി​ക്ക​ൽ എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം ഡോ. ​അം​താ​ൽ അ​ൽ ഹു​വൈ​ല യോ​ഗ​ത്തി​ൽ ചൂ​ണ്ടി​കാ​ട്ടി.

രാ​ജ്യ​ത്തെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സം​വി​ധാ​ന​ത്തി​ന്റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി കു​വൈ​ത്ത് വാ​ർ​ത്താ​വി​നി​മ​യ കാ​ര്യ സ​ഹ​മ​ന്ത്രി ഒ​മ​ർ അ​ൽ ഒ​മ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​ത് മു​ൻ‌​ഗ​ണ​ന​യാ​ണെ​ന്ന് അ​ൽ ഒ​മ​ർ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, സേ​വ​ന ദാ​താ​ക്ക​ൾ, പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​മ്പ​നി​ക​ൾ എ​ന്നി​വ ത​മ്മി​ലു​ള്ള ഏ​കോ​പ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്രാ​ദേ​ശി​ക നെ​റ്റ്‌​വ​ർ​ക്കി​ന്റെ​യും ആ​ശ​യ​വി​നി​മ​യ ലൈ​നു​ക​ളു​ടെ​യും പ്ര​ക​ട​നം നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​താ​യി ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ക്ടി​ങ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ മി​ശ്അ​ൽ അ​ൽ സാ​യി​ദ് പ​റ​ഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version