കുവൈത്തിൽ വീടിനുള്ളിൽ തീപിടിത്തം; 2 പേർക്ക് പരുക്ക്
അൽ ഫിർദൗസ് ഏരിയയിലെ വീട്ടിനുള്ളിൽ തീപിടിത്തം. 2 പേർക്ക് പരുക്കേറ്റു. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ. ഇന്ന് പുലർച്ചെയാണ് അൽ ഫിർദൗസ് ഏരിയയിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന 2 പേർക്ക് പരുക്കേറ്റതായും പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി.
സിവിൽ ഡിഫൻസിന്റെ അൽ അർദിയ, അല്‍ സമൗദ് കേന്ദ്രങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)