ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് അറബ് -ഇസ്ലാമിക രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളടക്കം ഉള്‍പ്പെടുന്ന 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു. തുര്‍ക്കി, ജോര്‍ദാൻ, പാകിസ്ഥാൻ, ബഹറൈൻ, അൽജീരിയ, സുഡാൻ, സോമാലിയ, ഇറാഖ്, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളടക്കം കൂട്ടായ്മയിലുണ്ട്. ആക്രമണം രൂക്ഷമാകുന്നതില്‍ കൂട്ടായ്മ ആശങ്ക രേഖപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx