കുവൈറ്റിൽ ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസിയെ സബാഹ് അൽ സലേം ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി അൽ അദാൻ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 25 വയസ്സുകാരനായ ഇയാളുടെ ശരീരത്തിൽ ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയിരുന്നു. തുടർ ചികിത്സയിൽ പ്രവാസിയുടെ നില മെച്ചപ്പെടുകയും ചെയ്തു. വൈദ്യസഹായം ലഭിച്ച് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന്, ആത്മഹത്യാശ്രമം രേഖപ്പെടുത്തി അധികൃതർ അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്ക് ശ്രമിച്ചതായി സമ്മതിച്ച പ്രവാസിയെ നാടുകടത്താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും, രാജ്യത്തേക്ക് വീണ്ടും വരുന്നത് തടയാൻ പ്രവേശന വിലക്കേർപ്പെടുത്തുമെന്നും അധികൃതർ വെളിപ്പെടുത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Home
Kuwait
ക്ലീനിങ് ലിക്വിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമം; പ്രവാസിയെ നാടുകടത്താൻ ശുപാർശ ചെയ്ത് കുവൈറ്റ് അധികൃതർ