പ്രതിസന്ധിയില്ല; കുവൈത്തിൽ ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ ശേഖരമുണ്ടെന്ന് വാണിജ്യ മന്ത്രാലയം
രാജ്യത്ത് ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ ശേഖരമുണ്ടെന്ന് വാണിജ്യ മന്ത്രാലയം. മിഡിലീസ്റ്റിലെ സംഘർഷ സാഹചര്യത്തിലാണ് കരുതൽ ഭക്ഷ്യശേഖരം സംബന്ധിച്ച് അധികൃതർ ഉറപ്പുവരുത്തിയത്.
അടിയന്തര സാഹചര്യമുണ്ടായാലും മാസങ്ങളോളം ആവശ്യമായ ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങൾ രാജ്യത്തുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷണം, വെള്ളം, ബ്രെഡ് എന്നിവയുടെ ക്ഷാമം ഉണ്ടാകുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, വിപണികളിലേക്ക് ചരക്കു വിതരണം സാധാരണ നിലയിലാണെന്നും മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)