Posted By Editor Editor Posted On

കുവൈറ്റിൽ പൊടിനിറഞ്ഞ കാലാവസ്ഥ; കനത്ത ചൂടും പൊടിയും തുടരും

കുവൈറ്റിൽ പൊടിനിറഞ്ഞ കാലാവസ്ഥ. വ​ര​ണ്ട​തും ചൂ​ടു​ള്ള​തു​മാ​യ കാ​റ്റ് മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വീ​ശി. അ​ന്ത​രീ​ക്ഷ​ത്തി​ൽ പൊ​ടി നി​റ​ഞ്ഞ​ത് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം തീ​ർ​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​ക​ൽ സ​മ​യ​ത്ത് ചൂ​ടും പൊ​ടി​പ​ട​ല​വും നി​റ​ഞ്ഞ​താ​യി​രി​ക്കും. രാ​ത്രി​യി​ലും ചൂ​ട് തു​ട​രും. എ​ന്നാ​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് അ​ൽ​പം ചൂ​ട് കു​റ​യു​മെ​ന്നും കു​വൈ​ത്ത് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ മ​ൺ​സൂ​ൺ ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വ്യാ​പ​നം രാ​ജ്യ​ത്തെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് പ​ക​ൽ സ​മ​യ​ത്ത് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നൊ​പ്പം ചൂ​ടു​ള്ള​തും വ​ര​ണ്ട​തു​മാ​യ വാ​യു പി​ണ്ഡം സൃ​ഷ്ടി​ക്കു​ന്ന​താ​യും ധ​രാ​ർ അ​ൽ അ​ലി സൂ​ചി​പ്പി​ച്ചു. മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വേ​ഗ​ത​യി​ൽ എ​ത്തു​ന്ന കാ​റ്റ് പൊ​ടി​ക്കാ​റ്റി​ന് കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. കാ​റ്റി​ന്റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 15 മു​ത​ൽ 42 കി​ലോ​മീ​റ്റ​ർ വ​രെ​യാ​കും. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​കും. രാ​ത്രി​യി​ലെ താ​പ​നി​ല 30 മു​ത​ൽ 32 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ കു​റ​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ട​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യി തു​ട​രും. തി​ര​മാ​ല​ക​ൾ ര​ണ്ട് മു​ത​ൽ ആ​റ് അ​ടി വ​രെ ഉ​യ​രും. ഇന്നും ഉ​ർ​ന്ന താ​പ​നി​ല തു​ട​രും. മ​ണി​ക്കൂ​റി​ൽ 15 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശും. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്. താ​പ​നി​ല 45 മു​ത​ൽ 47 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. ഇന്ന് രാ​ത്രി കാ​റ്റി​ന്റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 12 മു​ത​ൽ 35 കി​ലോ​മീ​റ്റ​ർ വ​രെ​യാ​കും. കു​റ​ഞ്ഞ താ​പ​നി​ല 31 മു​ത​ൽ 33 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version