ആണവ വികിരണ തോത്; കുവൈത്ത് സുരക്ഷിതമെന്ന് മന്ത്രാലയം
കുവൈത്തിൽ വ്യോമാതിർത്തിയിലോ ജലാതിർത്തിയിലോ ആണവ വികിരണ തോതിൽ വർദ്ധനവ് കണ്ടെത്തിയിട്ടില്ലെന്നും സ്ഥിതിഗതി കൾ സാധാരണ നിലയിലാണെന്നും നാഷണൽ ഗാർഡ് മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഷെയ്ഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്റർ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനു നേരെ അമേരിക്ക നടത്തിയ ആക്രമണ പശ്ചാത്തലത്തിലാണ് പ്രസ്താവന.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)