കുവൈത്ത് വ്യോമപാത തുറന്നു

മേഖലയിലെ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി അടച്ച കുവൈത്ത് വ്യോമ പാത തുറക്കുവാൻ തീരുമാനിച്ചതായി കുവൈത്ത് വ്യോമയാന അധികൃതർ അറിയിച്ചു. രാജ്യത്തെ ബന്ധപ്പെട്ട എല്ലാ അധികാരികളുമായുള്ള ഏകോപനത്തിന്റെയും പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുമായുള്ള തുടർച്ചയായ സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ വ്യോമ പാത സുരക്ഷിതമാണെന്ന് ഉറപ്പിക്കിയതിനെ തുടർന്നാണ് തീരുമാനം.ഇതോടെ കുവൈത്ത് അന്തർ ദേശീയ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗതം സാധാരണ നിലയിലാക്കാൻ തീരുമാനിച്ചതായും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ടാണ് കുവൈത്ത് വ്യോമ പാത അടച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version