കുവൈത്തിൽ കള്ളകടത്ത് വസ്തുക്കൾ പിടികൂടിയ ഉദ്യോഗസ്ഥർക്ക് വൻതുക പാരിതോഷികം
കുവൈത്തിൽ കള്ളകടത്ത് വസ്തുക്കൾ പിടികൂടിയ വകയിൽ 2024/2025 സാമ്പത്തിക വർഷത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് 164,823 ദിനാർ പാരിതോഷികം വിതരണം ചെയ്തു.കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യോഗ്യരായ 338 കസ്റ്റംസ് ഇൻസ്പെക്ടർമാർക്കും ഓഡിറ്റർമാർക്കുമാണ് ഈ തുക വിതരണം ചെയ്തത്.
കസ്റ്റംസ് നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിലും നിയമങ്ങളും ചട്ടങ്ങളും കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും നടപ്പിലാക്കുന്നതിലും ഈ ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളെ അധികൃതർ അഭിനന്ദിച്ചു.ജീവനക്കാരുടെ പ്രാദേശിക ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക കൈമാറി യതായും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)