Posted By Editor Editor Posted On

ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു; കുവൈത്തിൽ ജാ​ഗ്രത നിർദേശം

രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ അ​ന്ത​രീ​ക്ഷം പൊ​ടി നി​റ​ഞ്ഞ​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റും ക​ഠി​ന ചൂ​ടും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​രാ​നും തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ദൃ​ശ്യ​പ​ര​ത കു​റ​ക്കാ​നും ഇ​ത് കാ​ര​ണ​മാ​കും.

പ​ക​ൽ സ​മ​യ​ത്ത് കാ​ലാ​വ​സ്ഥ വ​ള​രെ ചൂ​ടും പൊ​ടി​പ​ട​ല​വും നി​റ​ഞ്ഞ​താ​യി​രി​ക്കും. രാ​ത്രി​യി​ലും ചൂ​ട് കാ​റ്റ് തു​ട​രും. തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ദൃ​ശ്യ​പ​ര​ത 1,000 മീ​റ്റ​റി​ന് താ​ഴെ​യാ​കും. മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ട​ൽ തി​ര​മാ​ല ആ​റ് അ​ടി​യ​ൽ വ​രെ ഉ​യ​രു​മെ​ന്ന​തി​നാ​ൽ ക​ട​ൽ യാ​ത്ര ഒ​ഴി​വാ​ക്ക​ണം. ഹൈ​വേ​ക​ളി​ൽ വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​സ്ത്മ​യോ അ​ല​ർ​ജി​യോ ഉള്ള​വ​ർ പു​റ​ത്തു​പോ​കു​മ്പോ​ൾ മാ​സ്ക് ധ​രി​ക്ക​ണം. ഇ​ന്ത്യ​ൻ മ​ൺ​സൂ​ൺ ന്യൂ​ന​മ​ർ​ദം വ്യാ​പി​ച്ച​തും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ വ​ര​ണ്ട കാ​റ്റ് വീ​ശു​ന്ന​തു​മാ​ണ് ഈ ​കാ​ലാ​വ​സ്ഥ​ക്ക് കാ​ര​ണം. അ​തേ​സ​മ​യം, ശ​ക്ത​മാ​യ കാ​റ്റും പൊ​ടി​ക്കാ​റ്റും താ​പ​നി​ല​യി​ൽ നാ​ല് മു​ത​ൽ ആ​റ് വരെ ഡി​ഗ്രി സെ​ൽ​ഷ്യ​സ് നേ​രി​യ കു​റ​വു​ണ്ടാ​ക്കു​മെ​ന്ന് ക​ലാ​വ​സ​ഥ വി​ഭാ​ഗം ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version