കുവൈത്തിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; മൂന്ന് പേർക്ക് പരിക്ക്
ജഹ്റ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ജഹ്റ റോഡിലെ ഷുവൈഖ് പ്രദേശത്താണ് അപകടം. ഷുവൈഖ് ഇൻഡസ്ട്രിയൽ സെന്ററിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി അപകടം കൈകാര്യം ചെയ്തു.
സംഘം പരിക്കേറ്റവരെ മെഡിക്കൽ എമർജൻസി സർവിസുകൾക്ക് കൈമാറി. അപകടത്തിൽ വാഹനം വലിയ രൂപത്തിൽ നശിച്ചു. കൂട്ടിയിടച്ച വാഹനങ്ങളിൽ ഉടൻ തീപിടിക്കുകയായിരുന്നു. രാജ്യത്ത് താപനില ഉയർന്നതോടെ തീപിടിത്തവും വർധിച്ചിട്ടുണ്ട്.
അപ്പാർട്ട്മെന്റുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും നിരവധി കേസുകൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. വാഹനങ്ങളിലും തീ പിടിക്കുന്നത് പതിവാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)