ഒരു ഫോണിൽ തന്നെ രണ്ട് വാട്ട്‌സ്‌ആപ്പ് അക്കൗണ്ടുകൾ വേണോ? തേർഡ് പാർട്ടി ആപ്പുകൾ വേണ്ട, സെറ്റിങ്‌സിൽ ഇത്രമാത്രം ചെയ്‌താൽ മതി!
ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിക്കുന്ന പലർക്കും ജോലി ആവശ്യത്തിനും വ്യക്തിഗത ആവശ്യങ്ങൾക്കുമായി രണ്ട് വാട്ട്‌സ്‌ആപ്പ് നമ്പറുകൾ ആവശ്യമായി വന്നേക്കാം. ഒരേ ഫോണിൽ തന്നെ രണ്ടാമതൊരു വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് കൂടെ തുറക്കണമെങ്കിൽ പലരും ആശ്രയിക്കുന്നത് ക്ലോൺ ആപ്പുകൾ പോലെയുള്ള തേർഡ് പാർട്ടി ആപ്പുകൾ ആയിരിക്കും. എന്നാൽ ഒരേസമയം ഒന്നിലധികം വാട്ട്‌സ്‌ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനുള്ള ഫീച്ചറുകൾ ഇപ്പോൾ വാട്ട്‌സ്‌ആപ്പ് തന്നെ നൽകിയിട്ടുണ്ട്.
ഒരുപക്ഷേ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ രണ്ട് വാട്ട്‌സ്‌ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ഇത് വിവരങ്ങൾ ചോരുന്നതിന് ഇടയാക്കിയേക്കാം. അതിനാൽ തന്നെ ഇത്തരം സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാവുന്ന ആപ്പുകൾ ഒഴിവാക്കി നിങ്ങളുടെ വാട്ട്‌സ്‌ആപ്പിലെ സെറ്റിങ്‌സ് ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുറക്കാവുന്നതാണ്. ഇത് എങ്ങനെ ചെയ്യാമെന്ന് ഘട്ടം ഘട്ടമായി ചുവടെ നൽകുന്നു. പരിശോധിക്കാം…
നിങ്ങളുടെ ഫോണിൽ രണ്ടാമത്തെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് എങ്ങനെ ലോഗിൻ ചെയ്യാം?
സ്റ്റെപ്പ് 1: നിങ്ങളുടെ വാട്ട്‌സ്‌ആപ്പ് തുറന്ന് മുകളിൽ വലതുവശത്തായി കാണുന്ന മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 2: തുടർന്ന് ‘settings’ ഓപ്‌ഷൻ തെരഞ്ഞെടുക്കുക
സ്റ്റെപ്പ് 3: തുടർന്ന് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയ്‌ക്ക് സമീപം മുകളിൽ വലതുവശത്തായി കാണുന്ന പച്ച നിറത്തിലുള്ള ‘+’ ഐക്കണിലോ ഡൗൺ ആരോയിലോ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘add account’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 4: തുടർന്ന് ‘agree and continue’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം നിങ്ങൾക്ക് പുതിയ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് നിർമിക്കാനാവശ്യമായ ഫോൺ നമ്പർ ഡയൽ ചെയ്യുക.
സ്റ്റെപ്പ് 5: അതിനുശേഷം നിങ്ങളുടെ സ്ക്രീനിൽ വെരിഫിക്കേഷൻ പേജ് തുറക്കും. അതിലെ ‘continue’ ഓപ്ഷനിൽ ക്ലിക്ക് ചെയ്‌തതിന് ശേഷം നിങ്ങൾക്ക് വാട്ട്‌സ്ആപ്പിൽ നിന്ന് ഒരു വെരിഫിക്കേഷൻ കോൾ ലഭിക്കും. വെരിഫിക്കേഷനായി മറ്റ് ഓപ്‌ഷനുകളും ഉണ്ടായിരിക്കും. അതിനായി നിങ്ങൾക്ക് ‘Verify another way’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് മിസ്‌ഡ് കോളിന് പുറമെ, നിങ്ങൾക്ക് റെസീവ് എസ്‌എംഎസ്, വോയ്‌സ് കോൾ എന്നീ ഓപ്ഷനുകളും ലഭിക്കും. ഈ മൂന്ന് ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്ന് വെരിഫിക്കേഷനായി തെരഞ്ഞെടുക്കണം.
സ്റ്റെപ്പ് 6: തുടർന്ന് നിങ്ങളുടെ പേര്, പ്രൊഫൈൽ ചിത്രം, മറ്റ് വിവരങ്ങൾ എന്നിവ നൽകി നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് സജ്ജീകരിക്കണം. അതിനുശേഷം നിങ്ങൾ ‘next’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
ഐഒഎസിൽ ലഭ്യമാകുമോ?
മുകളിൽ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിച്ചാൽ ക്ലോൺ ആപ്പ് ഇല്ലാതെ തന്നെ നിങ്ങളുടെ ഫോണിൽ മറ്റൊരു വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് കൂടെ ചേർക്കാനാകും. ആൻഡ്രോയിഡ് ഉപകരണങ്ങളിൽ മാത്രമേ നിലവിൽ ഈ സവിശേഷത ആരംഭിച്ചിട്ടുള്ളൂ. വാബീറ്റ ഇൻഫോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഈ ഫീച്ചർ ഉടൻ തന്നെ ഐഫോണുകളിലും പുറത്തിറക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)