കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയം
കുവൈത്തിൽ പശുവിന്റെ ധമനി ഉപയോഗിച്ച് മനുഷ്യനിൽ നടത്തിയ ഹൃദയ ശസ്ത്ര ക്രിയ വിജയകരമായി.ജാബർ അൽ-അഹ്മദ് ആശുപത്രിയിലെ വാസ്കുലർ സർജറി കൺസൾട്ടന്റായ ഡോ. അഹമ്മദ് അമീറിന്റെ നേതൃത്വത്തിലുള്ള വൈദ്യ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കുവൈത്തിലും ഗൾഫ് മേഖലയിലും ആദ്യമായാണ് ഇത്തരത്തിലുള്ള ആർട്ടീരിയൽ ബൈപാസ് സർജറി വിജയകരമായി നടത്തുന്നത്.അറുപത് വയസ്സുള്ള ഒരു രോഗിയാണ് ശസ്ത്രക്രിയ്ക്ക് വിധേയനായത്.കാലുകളിലെ ധമനികളിൽ രക്ത ചംക്രമണം തടസ്സപ്പെട്ട തിനെ തുടർന്നാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്..ബോവിൻ കരോട്ടിഡ് ആർട്ടറിയിൽ നിന്ന് നിർമ്മിച്ച ബയോഗ്രാഫ്റ്റ് ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ.പശുക്കളുടെ കരോട്ടിഡ് ധമനിയിൽ നിന്നാണ് ബയോപാച്ച് നിർമ്മിക്കുന്നത്. ജൈവശാസ്ത്രപരമായി സംസ്കരിച്ച് വീക്കത്തെ പ്രതിരോധിക്കുന്ന ഇവ കാര്യക്ഷമവും അനുയോജ്യവുമായ രക്തയോട്ടത്തിനുള്ള പ്രകൃതിദത്തമായ പരിഹാരമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. അഹമ്മദ് അമീർ വിശദീകരിച്ചു. അനുയോജ്യമായ സിരകൾ ഇല്ലാത്ത രോഗികൾക്കും പ്രമേഹം, വൃക്ക തകരാർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ശസ്ത്രക്രിയ ആവശ്യമായവർക്കും ഒരു നൂതനവും ഫലപ്രദവുമായ സാങ്കേതികവിദ്യയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)