ജോലി ചെയ്യവേ ഹൃദയാഘാതം, അടുത്ത ആഴ്ച നാട്ടിൽ പോകാനിരിക്കെ മരണം; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു
കുവൈത്തിൽ നിന്നും അടുത്ത ആഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മലപ്പുറം വാണിയമ്പലം സ്വദേശി മഠത്തിൽ റിഷാദ് (29) ആണ് മരിച്ചത്. ജോലി ചെയ്യവേ ഹൃദയാഘാതമുണ്ടായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷം മുമ്പാണ് ഇദ്ദേഹം കുവൈത്തിൽ എത്തിയത്.പിതാവ്: അബ്ദുല്ല മാതാവ്: അസ്മാബി. സഹോദരങ്ങൾ: നിസാർ, റിഷാന.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)