കുവൈറ്റിൽ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 184 കുട്ടികൾ പിടിയിലായി. ജൂൺ ആദ്യവാരം മാത്രം 64 കുട്ടികളെയാണ് ഇത്തരത്തിൽ പിടികൂടിയതെന്ന് ഗതാഗത വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇവരെ തുടർനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കുട്ടികളെ പിടികൂടാനും അവരുടെ രക്ഷിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. വേനലവധി കാലത്ത്, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ കുട്ടികൾ വാഹനമോടിക്കുന്നത് വർദ്ധിച്ച സാഹചര്യത്തിൽ ഇവർക്കെതിരെയുള്ള സുരക്ഷാ പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Home
Uncategorized
കുവൈറ്റിൽ ലൈസൻസില്ലാതെ വാഹനമോടിച്ച 184 കുട്ടികൾ പിടിയിൽ
