കുവൈത്തിൽ ഈ കാർഷിക പ്ലോട്ടിൽ തീപിടിത്തം
അൽറായി മിൻതഖയിലെ കാർഷിക പ്ലോട്ടിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചെടികളും കാർഷിക ഇനങ്ങളുടെയും വിൽപനയും ഇവിടെ ഉണ്ടായിരുന്നു. തീപിടിത്തിൽ കെട്ടിടവും നിരവധി വസ്തുക്കളും നശിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ അർദിയ, സാൽമിയ, ഇസ്നാദ്, ഷദാദിയ ഹസാർഡസ് മെറ്റീരിയൽസ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടലിലാണ് തീ നിയന്ത്രണവിധേയമായത്. വേനൽ കനത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ കൂടുതൽ റിപ്പോർട്ടു ചെയ്യുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)