Posted By Editor Editor Posted On

കുവൈറ്റിൽ ഇതുവരെ ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം ബയോമെട്രിക് വിവരങ്ങൾ

കുവൈറ്റിൽ പുതിയ ബയോമെട്രിക് നിയമം നടപ്പിലാക്കിയ ശേഷം ഇത് വരെ പൗരന്മാരിൽ നിന്നും, പ്രവാസികളിൽ നിന്നും ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം വിവരങ്ങൾ. ആഭ്യന്തര മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്. ബയോ മെട്രിക് നിയമം നടപ്പിലാക്കിയത് മുതൽ രാജ്യത്തെ കുറ്റവാളികൾ, പിടികിട്ടാപ്പുള്ളികൾ, വ്യാജരേഖ ചമയ്ക്കുന്നവർ എന്നിവരെ കണ്ടെത്തുന്നതിന് നിർണായകവും അനുകൂലവുമായ നിരവധി നേട്ടങ്ങളാണ് മന്ത്രാലയം കൈവരിച്ചതെന്നും അധികൃതർ അറിയിച്ചു. ഇതിനു പുറമെ, ഏകദേശം 5 കോടി 4 ലക്ഷത്തോളം പൗരന്മാർ, താമസക്കാർ, ബിദൂനികൾ എന്നിവർ ഉൾപ്പെടുന്ന ഒരു ഡാറ്റാബേസ് സ്ഥാപിച്ചതായും മന്ത്രാലയം അറിയിച്ചു.
വ്യക്തിഗത ഡാറ്റാബേസുകളുടെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും, വിവിധ മന്ത്രാലയങ്ങളുമായി ബയോമെട്രിക് ഡാറ്റാബേസുകൾ യാന്ത്രികമായി ബന്ധിപ്പിക്കുന്നതിനും, അതുവഴി ഇടപാടുകൾ സുഗമമാക്കുന്നതിനും ആഭ്യന്തര മന്ത്രാലയം നിരന്തരമായി ശ്രമങ്ങൾ നടത്തി വരികയാണ്. വ്യക്തിഗത തിരിച്ചറിയൽ രേഖകളിൽ കൃത്രിമം കാണിക്കുന്നതും വ്യാജമായി നിർമ്മിക്കുന്നതും തടയുന്നതിനായി രാജ്യത്തെ എല്ലാ അതിർത്തി കവാടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത മെച്ചപ്പെടുത്തി വരികയാണ്. നാടുകടത്തപ്പെട്ടവരെയും, കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടരും രാജ്യത്തേക്ക് പ്രവേശിക്കുന്നത് തട യുവാനും അവരെ തിരിച്ചറിയുവാനും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version