കുവൈറ്റിൽ ഒരു പ്രവാസി മലയാളി ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ നിന്ന് 22 കിലോ മയക്ക് മരുന്ന് പിടികൂടി
കുവൈറ്റിൽ ഒരു മലയാളി ഉൾപ്പെട്ട രണ്ട് ഇന്ത്യക്കാരിൽ നിന്ന് 22 കിലോ മയക്ക് മരുന്ന് പിടികൂടി. അന്താരാഷ്ട്ര മയക്ക് മരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളായ മലയാളി നടത്താര കുഞ്ഞിമരക്കാർ കബീർ, സൈക്ക് ഹുസൈൻ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 14 കിലോഗ്രാം ഹെറോയിൻ, 8 കിലോഗ്രാം ഷാബു, എന്നിവ പിടികൂടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തിന് പുറത്ത് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിലെ അംഗങ്ങളായ പ്രതികളെ പിടികൂടിയത്.
സംശയാസ്പദമായ ഏതൊരു പ്രവർത്തനവും ആഭ്യന്തര മന്ത്രാലയത്തിന്റെ 1884141 എന്ന ഹോട് ലൈൻ നമ്പറിൽ റിപ്പോർട്ട് ചെയ്യണ മെന്ന് രാജ്യത്തെ എല്ലാ സ്വദേശികളോടും വിദേശികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ഇത്തരത്തിൽ ലഭിക്കുന്ന എല്ലാ വിവരങ്ങളും പൂർണ്ണമായും രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)